തൃശൂർ: നാടിന്റെ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾക്കും നിർദേശങ്ങളും തീരുമാനങ്ങളും സമർപ്പിക്കേണ്ടതു ജനപ്രതിനിധികൾ മാത്രമല്ലെന്നും റെസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടുന്ന ഗ്രാമസഭകളാണെന്നും രാജൻ ജെ.പല്ലൻ എംഎൽഎ പറഞ്ഞു.
റെസിഡൻസ് അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവനീർ പ്രകാശനവും എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ധീരജ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൈനുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് പുതുക്കുടി മുരളീധരൻ, സനൽകുമാർ, ഹരിദാസ്, ജെയിംസ്, കൃഷ്ണകുമാർ, എ.സി. ശേഖർ, കെ. ഹേമാംബിക, കവിത ജെയിംസ്, പ്രിൻസി സാബു, ഫൗസിയ അസാദ്, പി.ഡി. അനിൽ എന്നിവർ പ്രസംഗിച്ചു.